പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ലെങ്കില്‍ ട്രഷറര്‍ ഇടപെട്ട് പലിശ കുറയ്ക്കാന്‍ നടപടി വേണം ; ഗ്രീന്‍സ് പാര്‍ട്ടി

പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ലെങ്കില്‍ ട്രഷറര്‍ ഇടപെട്ട് പലിശ കുറയ്ക്കാന്‍ നടപടി വേണം ; ഗ്രീന്‍സ് പാര്‍ട്ടി
പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ലെങ്കില്‍ ട്രഷറര്‍ ഇടപെട്ട് പലിശ കുറയ്ക്കാന്‍ നടപടി വേണമെന്ന് ആവശ്യം. ഗ്രീന്‍സ് പാര്‍ട്ടിയാണ് ഈ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

പലിശ നിരക്ക് അവലോകനം ചെയ്യുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ രണ്ടു ദിവസത്തെ യോഗം ചേരുന്നതിനിടെയാണ് ഗ്രീന്‍സ് പാര്‍ട്ടി ആവശ്യം ഉന്നയിച്ചത്.

നിരക്കുകള്‍ കുറക്കുന്നത് വരെ റിസര്‍വ് ബാങ്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനെ പിന്തുണക്കില്ലെന്ന് ഗ്രീന്‍സ് പാര്‍ട്ടി വ്യക്തമാക്കി.

എന്നാല്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ നിലപാടിനെ വിമര്‍ശിച്ച് ധനമന്ത്രി രംഗത്തെത്തി. ഗ്രീന്‍സ്പാര്‍ട്ടി പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും റിസര്‍വ്വ് ബാങ്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

റിസര്‍വ് ബാങ്കിന്റെ തീരുമാനങ്ങളെ മറികടക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെങ്കിലും ഇതുവരെ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

Other News in this category



4malayalees Recommends