വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഖത്തര്‍ ഈ വര്‍ഷം പുതിയ റെക്കോഡിലേക്ക്

വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഖത്തര്‍ ഈ വര്‍ഷം പുതിയ റെക്കോഡിലേക്ക്
ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം പുതിയ റെക്കോഡിലേക്ക് കുതിക്കുകയാണ് ഖത്തര്‍. 2024 ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച വര്‍ഷമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ ഇതിനകം 33 ലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്ത ഖത്തര്‍, ഈ വര്‍ഷം എക്കാലത്തെയും ഉയര്‍ന്ന വിനോദസഞ്ചാരികളുടെ എണ്ണം രേഖപ്പെടുത്താനുള്ള പാതയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം, ഖത്തര്‍ 40 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് സ്വാഗതം ചെയ്തത്. അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. എന്നാല്‍ ആ റെക്കോഡ് ഈ വര്‍ഷം തകര്‍ക്കപ്പെടുമെന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2024 ലെ ആദ്യ എട്ട് മാസങ്ങളില്‍ 3.284 ദശലക്ഷം ആളുകള്‍ രാജ്യം സന്ദര്‍ശിച്ചു.

2024ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണം ഏകദേശം 45 ലക്ഷത്തില്‍ എത്തുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ കണക്കാക്കുന്നത്. 2025-ഓടെ ഇത് 49 ലക്ഷമായി ഉയരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2024 ഓഗസ്റ്റില്‍ 328,000 സന്ദര്‍ശകരാണ് വിദേശരാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തിയത്. 2023 ഓഗസ്റ്റില്‍ ഇത് 264,000 ആയിരുന്നു. ഇവിടെയും 24 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. സുഖകരമായ കാലാവസ്ഥ കാരണം വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സന്ദര്‍ശകരുടെ എണ്ണം സാധാരണയായി കൂടുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗത്തുള്ളവര്‍.

Other News in this category



4malayalees Recommends