ഓസ്‌ട്രേലിയയിലെ പലിശ നിരക്കില്‍ മാറ്റമില്ല ; അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്ന് ആര്‍ബിഎ ഗവര്‍ണര്‍

ഓസ്‌ട്രേലിയയിലെ പലിശ നിരക്കില്‍ മാറ്റമില്ല ; അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്ന് ആര്‍ബിഎ ഗവര്‍ണര്‍
ഓസ്‌ട്രേലിയയിലെ ബാങ്കിങ് പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ ആര്‍ബിഎ തീരുമാനം. അമേരിക്കയില്‍ പലിശ നിരക്ക് അരശതമാനം കുറച്ചപ്പോള്‍ ഓസ്‌ട്രേലിയയിലും പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കുമെന്ന രീതിയില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഏഴാം തവണയും പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് ആര്‍ബിഎ തീരുമാനിച്ചത്.

4.35 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. അടുത്ത ബോര്‍ഡ് യോഗം ചേരുന്ന നവംബര്‍ വരെ ഈ നിരക്ക് തുടരാനാണ് സാധ്യത.

Michele Bullock named as new governor of the RBA and first woman to lead  central bank | Reserve Bank of Australia | The Guardian

അതേസമയം സമീപ ഭാവിയില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന് ആര്‍ബിഎ ഗവര്‍ണര്‍ മിഷേല്‍ ബുള്ളക്ക് പറഞ്ഞു. രാജ്യത്തെ നാണയപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നുനില്ക്കുകയാണെന്നും ഇപ്പോള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends