നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്
ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാമേഴ്‌സ്.

പലിശ വര്‍ദ്ധനവ് സാമ്പത്തിക രംഗത്തെ ബാധിച്ചെന്നും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാത്തതിനെ കുറിച്ചും ജിം ചാമേഴ്‌സ് പറഞ്ഞത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ റിസര്‍വ് ബാങ്ക് സ്വതന്ത്രമായിട്ടാണ് തീരുമാനമെടുക്കുന്നതെന്നും സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരേ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രഷറര്‍ പറഞ്ഞു.

മറ്റ് പല രാജ്യങ്ങളിലും പലിശ നിരക്ക് കുറഞ്ഞിട്ടും ഓസ്‌ട്രേലിയയില്‍ കുറക്കാത്തത് ജനങ്ങളെ നിരാശയിലാക്കുന്നുണ്ടെന്നും ഷാഡോ ട്രഷറര്‍ പ്രതികരിച്ചു.

നേരത്തെ ഗ്രീന്‍സ് പാര്‍ട്ടി സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് തീരുമാനങ്ങള്‍ക്ക് മേല്‍ കൈകടത്തുന്ന കീഴ്വഴക്കമില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്.

Other News in this category



4malayalees Recommends