ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം
ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു.

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറു പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ആയിരത്തി അറുന്നൂറോളം പേര്‍ക്കെങ്കിലും മിസൈല്‍ ആക്രമണത്തില്‍പരിക്കേറ്റിട്ടുണ്ട്.

In Conversation with Senator the Hon. Penny Wong

ലെബനനിലുള്ള ഓസ്‌ട്രേലിയക്കാരെ എത്രയും വേഗം മടക്കികൊണ്ടുവരാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്ങ് അറിയിച്ചു.

എന്നാല്‍ എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഏറെ നാളായി ലെബനനിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും പെന്നിവോങ് പറഞ്ഞു. ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends