ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി.

എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ് പ്രവര്‍ത്തനങ്ങളേയും ബാധിച്ചിട്ടുണ്ട്. ശമ്പള വര്‍ദ്ധനവ് 15 ശതമാനം വേണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനിടയില്‍ പാരാമെഡിക്കുമാരുടെ ശമ്പളം ഉയര്‍ത്താന്‍ വിക്ടോറിയയില്‍ ധാരണയായി. നാലുവര്‍ഷം കൊണ്ട് 17-33 ശതമാനം വരെ ശമ്പള വര്‍ദ്ധനവാണ് ലഭിക്കുക

Other News in this category



4malayalees Recommends