ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍
ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ സംവിധാനം. ഒക്ടോബര്‍ 1 മുതല്‍ വിസകള്‍ അനുവദിക്കും. 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി, പഠനം ,യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിസ ലഭിക്കുക.

ഒരു വര്‍ഷത്തെ കാലാവധിയില്‍

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. ഒരു വര്‍ഷത്തെ പഠനം, താല്‍കാലിക ജോലികള്‍, വിനോദ യാത്രകള്‍ എന്നിവക്ക് ഉപയോഗപ്പെടുത്താനാകും. ഇരു രാജ്യങ്ങളും തമ്മില്‍ 2022 ഡിസംബറില്‍ ആരംഭിച്ച ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ട്രേഡ് എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വിസകള്‍ അനുവദിക്കുകയെന്ന് ഓസ്‌ട്രേലിയ സന്ദര്‍ശിച്ച കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്കും 5.75 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends