താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു
താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിത്യോപയോഗ സാധനങ്ങളുടെ വില 20 ശതമാനത്തിലേറെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ മൂന്നില്‍ രണ്ട് ഭാഗവും കോള്‍സും വൂള്‍വര്‍സും നിയന്ത്രിക്കുന്നതായി ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളുടെ കുത്തക തകര്‍ക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകം അധികാരം ഉപയോഗിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends