കേസ് എടുക്കാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി

കേസ് എടുക്കാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി
മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് കേസ് എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ആലുവ സ്വദേശിയായ നടി കേസ് നല്‍കിയിരിക്കുന്നത്.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടി നടത്തിയിരുന്നു. പിന്നാലെ അഭിനേതാക്കള്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരെ വ്യാജ പരാതിയില്‍ കേസ് എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

ആ പാവം കന്നടക്കാരി പെണ്‍കുട്ടിയെ നോവിച്ച് ഡിവോഴ്സ് ചെയ്തു, പിന്നെ അമൃതയെ കെട്ടി..; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ എസ്പി, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് വിവരാവകാശ നിയമപ്രകാരം ഹര്‍ജി നല്‍കിയെങ്കിലും കേസ് ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കേസ് എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും കോടതിയുടെ ഉപാധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അപേക്ഷയില്‍ പറഞ്ഞു.

Other News in this category



4malayalees Recommends