മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാന്‍ കോടിയേരിയോട് അനാദരം കാണിച്ചെന്ന ആരോപണം ; സിപിഎം സമ്മേളനം ചര്‍ച്ചയാക്കിയേക്കും

മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാന്‍ കോടിയേരിയോട് അനാദരം കാണിച്ചെന്ന ആരോപണം ; സിപിഎം സമ്മേളനം ചര്‍ച്ചയാക്കിയേക്കും
മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് മരണാനന്തരം അര്‍ഹമായ ആദരം നല്‍കിയോയെന്ന ചോദ്യം സിപിഎം സമ്മേളന ചര്‍ച്ചകളിലേക്ക്. കോടിയേരിയുടെ വേര്‍പാടിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനങ്ങളില്‍ ഇതു ചര്‍ച്ചയാകണമെന്ന് ലക്ഷ്യമിട്ടാണ് പി വി അന്‍വര്‍ എംഎല്‍എ വിഷയം എടുത്തിട്ടതെന്നാണ് വിലയിരുത്തല്‍. കോടിയേരിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനം അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കേ ഈ ചര്‍ച്ചകള്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വിദേശ പര്യടനത്തിന് പോകാനുള്ളതിനാല്‍ കോടിയേരിക്ക് അര്‍ഹമായ വിധത്തിലുള്ള വിലാപയാത്ര ഒഴിവാക്കി സംസ്‌കാരം ധൃതിപ്പെട്ടു നടത്തിയെന്ന വികാരം സിപിഎമ്മിലുണ്ടെന്നാണ് അന്‍വര്‍ വെളിപ്പെടുത്തിയത്. ഈ അഭിപ്രായം കോടിയേരി അന്തരിച്ച സമയത്ത് ഉയര്‍ന്നിരുന്നെങ്കിലും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ആഭ്യന്തര വകുപ്പിനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അതുവഴി മുഖ്യമന്ത്രിക്കെതിരെയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാനാണ് അന്‍വറിന്റെ ശ്രമം.

ഏതായാലും വീണ്ടും ചര്‍ച്ചയാകുകയാണ് കോടിയേരിയോട് കാണിച്ച ആദരം.

Other News in this category



4malayalees Recommends