ഫോണ്‍ കോള്‍ തട്ടിപ്പ് ദുബായിലും; ജാഗ്രതാ നിര്‍ദ്ദേശവുമായി കോണ്‍സുലേറ്റ്

ഫോണ്‍ കോള്‍ തട്ടിപ്പ് ദുബായിലും; ജാഗ്രതാ നിര്‍ദ്ദേശവുമായി കോണ്‍സുലേറ്റ്
ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഫോണ്‍ കോള്‍ തട്ടിപ്പ് ശ്രമങ്ങളും ദുബായിലും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രാജ്യത്തെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സമാനമായ തട്ടിപ്പ് കോളുകള്‍ ഒമാനിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുബായിലും ഇത്തരം തട്ടിപ്പു സംഘം രംഗത്തെത്തിയിരിക്കുന്നത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തില്‍ നിന്ന് ഇമിഗ്രേഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകള്‍ വരുന്നതായി കോണ്‍സുലേറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നല്‍കി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്.

Other News in this category



4malayalees Recommends