ഗാസയിലേക്ക് 10 കോടി ഡോളര്‍ അധിക സഹായം പ്രഖ്യാപിച്ച് ഖത്തര്‍

ഗാസയിലേക്ക് 10 കോടി ഡോളര്‍ അധിക സഹായം പ്രഖ്യാപിച്ച് ഖത്തര്‍
ഗാസയിലെ മാനുഷിക പ്രതിസന്ധി നേരിടുന്നതിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്ക് പത്തു കോടി ഡോളര്‍ അധിക സഹായം പ്രഖ്യാപിച്ച് ഖത്തര്‍.

ന്യൂയോര്‍ക്കില്‍ നടന്ന 79ാമത് ഐക്യരാഷ്ട്രസഭ പൊതു സഭയോടനുബന്ധിച്ച് യുഎന്‍ആര്‍ ഡബ്ല്യു എക്ക് പിന്തുണ നല്‍കുന്ന പ്രധാന പങ്കാളികള്‍ക്കായുള്ള മന്ത്രിതല യോഗത്തിലാണ് ഖത്തറിന്റെ പ്രഖ്യാപനം. യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി ലുല്‍വ ബിന്‍ത് റാശിദ് അല്‍ ഖാതിര്‍ പങ്കെടുത്തു.

Other News in this category



4malayalees Recommends