പ്രമുഖ മാധ്യമത്തില്‍ വംശീയത നേരിട്ടതായി ജീവനക്കാര്‍ ; ചര്‍ച്ചയാകുന്നു

പ്രമുഖ മാധ്യമത്തില്‍ വംശീയത നേരിട്ടതായി ജീവനക്കാര്‍ ; ചര്‍ച്ചയാകുന്നു
ഓസ്‌ട്രേലിയന്‍ പൊതുമേഖലാ മാധ്യമ സ്ഥാപനമായ എബിസിയില്‍ പല ജീവനക്കാരും വംശീയത നേരിടുന്നതായി റിപ്പോര്‍ട്ട്. വംശീയ അധിക്ഷേപം നേരിടുന്നതും മെച്ചപ്പെട്ട അവസരം നിഷേധിക്കുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്.

വംശീയത നേരിടാന്‍ എബിസി പരാജയപ്പെട്ടെന്നാരോപിച്ച് നിരവധി ജീവനക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.

അഭിഭാഷകയായ ടെറി ജാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വംശീയ വിവേചനം നിലവിലുണ്ടെന്ന് വെളിപ്പെടുത്തി. അന്വേഷണ സംഘം സംസാരിച്ച 120 പേരില്‍ ഒരാള്‍ മാത്രമാണ് വംശീയത നേരിട്ടിട്ടില്ലെന്ന് പറഞ്ഞത്.

കുടിയേറ്റ സമൂഹത്തില്‍ നിന്നുള്ള ജീവനക്കാരെ വേറിട്ട് കാണുന്നുവെന്നും അവര്‍ പരാതി പറയുമ്പോള്‍ വംശീയത കാര്‍ഡ് ഉയര്‍ത്തുന്നുവെന്ന പേരില്‍ പരിഹസിക്കുകയാണെന്നും കണ്ടെത്തി.എബിസി ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അന്വേഷണം വ്യക്തമാക്കുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.

Other News in this category



4malayalees Recommends