വെര്‍ജിന്‍ എയര്‍ലൈന്‍സിന്റെ 25 ശതമാനം ഓഹരികള്‍ ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നു ; കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ഒരുങ്ങും

വെര്‍ജിന്‍ എയര്‍ലൈന്‍സിന്റെ 25 ശതമാനം ഓഹരികള്‍ ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നു ; കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ഒരുങ്ങും
ഓസ്‌ട്രേലിയന്‍ വിമാനകമ്പനിയായ വെര്‍ജിന്‍ എയര്‍ലൈന്‍സിന്റെ 25 ശതമാനം ഓഹരികള്‍ ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നു. സര്‍വീസുകള്‍ കൂടുതല്‍ വിപുലപ്പെടുത്താനും മത്സരം വര്‍ദ്ധിപ്പിക്കാനും ഉതകുന്നതാകും ഈ തീരുമാനമെന്ന് വെര്‍ജിന്‍ ഓസ്‌ട്രേലിയ സിഇഒ പറഞ്ഞു.

ഈ വില്‍പ്പനയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ബ്രിസ്ബണ്‍, മെല്‍ബണ്‍, ബെര്‍ത്ത്,സിഡ്‌നി എന്നീ നഗരങ്ങളിലേക്ക് ദോഹയിലേക്ക് വെര്‍ജിന്‍ എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങും. ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും.

2025 പകുതിയോടെ സര്‍വീസുകള്‍ ഉയര്‍ത്താനാണ് ശ്രമം. നേരത്തെ ഖത്തര്‍ സര്‍വീസ് ഓസ്‌ട്രേലിയയിലേക്കുള്ള സര്‍വീസ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫെഡറല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

Other News in this category



4malayalees Recommends