പശ്ചിമേഷ്യയില്‍ സംഘര്‍ഷം തടയാന്‍ മുന്‍കൈ എടുക്കാമെന്ന് ഇന്ത്യ ; സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് നിര്‍ദ്ദേശം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തടയാന്‍ മുന്‍കൈ എടുക്കാമെന്ന് ഇന്ത്യ ; സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് നിര്‍ദ്ദേശം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ. ഇക്കാര്യത്തില്‍ തങ്ങള്‍ മുന്‍കൈഎടുക്കാമെന്നും ഇന്ത്യ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയാറാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണം. ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പില്‍ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങള്‍ എല്ലാം അതീവ ജാഗ്രതയില്‍ ആണ്.

ഇസ്രയേല്‍ അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പില്‍ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങള്‍ എല്ലാം അതീവ ജാഗ്രതയില്‍ ആണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends