ബയോമെട്രിക് രജിസ്ട്രേഷന്‍ നടത്തിയില്ല; കുവൈറ്റില്‍ 35,000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം

ബയോമെട്രിക് രജിസ്ട്രേഷന്‍ നടത്തിയില്ല; കുവൈറ്റില്‍ 35,000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം
കുവൈറ്റ് പൗരന്‍മാര്‍ക്ക് ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിച്ചതോടെ 35,000ത്തോളം പേരുടെ ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ബയോമെട്രിക് രജിസ്ട്രേഷന്‍ നടത്താത്തവരുടെ ബാങ്കിംഗ് സേവനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതോടൊപ്പം വിസ, ഐഡി പോലുള്ള സര്‍ക്കാര്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

47,445 കുവൈറ്റ് പൗരന്മാര്‍ സെപ്റ്റംബര്‍ 30-ന് മുമ്പായി ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ ബാങ്കിംഗ് സേവനങ്ങളാണ് ഭാഗികമായി തടസ്സപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. അപൂര്‍ണ്ണമായ സിവില്‍ ഐഡിയും ബയോമെട്രിക് വിരലടയാളം രജിസ്ട്രേഷന്‍ ഇല്ലാത്തതും കാരണം തങ്ങളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി 35,000 ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സിവില്‍ ഐഡികള്‍ അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ബാങ്കിംഗ് സേവനങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്.

Other News in this category



4malayalees Recommends