അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, അങ്ങനെ ചെയ്‌തെന്നു കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോളൂ, എന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, മനാഫ്

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, അങ്ങനെ ചെയ്‌തെന്നു കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോളൂ, എന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, മനാഫ്
ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതെല്ലാം നിഷേധിച്ച് എത്തിയിരിക്കുകയാണ് മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും താന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ നടുറോഡില്‍ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാമെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ കുടുംബം എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ലെന്നും താന്‍ ആ യുട്യൂബ് ചാനല്‍ തുടങ്ങിയത് തന്റെ കാര്യം അവിടെ വച്ച് ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ് എന്നും മനഫ് കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനി താന്‍ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും, തന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, അതൊന്നും തനിക്ക് പ്രശ്നമില്ലെന്നും താന്‍ വേറെ ലെവലാണെന്നും മനാഫ് പറഞ്ഞു.




Other News in this category



4malayalees Recommends