പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഫാത്തിമാ പേമാന്‍

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഫാത്തിമാ പേമാന്‍
ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സെനറ്റര്‍ ഫാത്തിമ പേമാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനയാണ് ദി ഓസ്‌ട്രേലിയന്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ സംസ്ഥാനങ്ങളിലും സെനറ്റിലേക്കു പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും .

പ്രധാനപ്പെട്ട സിറ്റികളില്‍ ലോവര്‍ ഹൗസിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ആലോചനയുണ്ട്.

വെസ്്്‌റേറണ്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ലേമാന്‍ ഇസ്രയേല്‍ ഹമാസ് വിഷയത്തില്‍ ഈ വര്‍ഷമാദ്യം ലേബര്‍ പാര്‍ട്ടി വിടുകയായിരുന്നു.

തന്റെ പാര്‍ട്ടി മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ലെന്ന് ഫാത്തിമ പേമാന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends