ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍
മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടിച്ചാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇസ്രായേല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതികരണമുണ്ടാകും. ഇക്കാര്യത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്,' ദോഹയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പെസെഷ്‌കിയന്‍ പറഞ്ഞു. ''ഞങ്ങള്‍ യുദ്ധത്തിനായി നോക്കുകയല്ല, പ്രതികരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത് ഇസ്രായേലാണ്,'' അദ്ദേഹം പറഞ്ഞു. ഇറാന്‍ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ ഉള്‍പ്പെടെ 200 ഓളം മിസൈലുകള്‍ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് പെസെഷ്‌കിയന്‍ ഖത്തറിലെത്തിയത്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സന്ദര്‍ശനം ക്രിയാത്മക സഹകരണം തുടരാനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഗാസ മുനമ്പ്, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ലെബനന്‍ എന്നിവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിനും മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ മിഡില്‍ ഈസ്റ്റ് കടന്നുപോകുന്ന നിര്‍ണായക ഘട്ടത്തിലാണ് ഇറാന്‍ പ്രസിഡന്റ് ദോഹയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends