വിമാനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി കുവൈറ്റ്

വിമാനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി കുവൈറ്റ്
വിമാനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി കുവൈറ്റ്. ഇപ്പോഴുള്ള സൗഹചര്യം പരിഹണിച്ചാണ് മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ കുവൈറ്റ് വിമാനങ്ങളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. കുവൈറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനം കുവൈറ്റ് സ്വീകരിച്ചിരിക്കുന്നത്.

റൂട്ടുകളിലെ ഈ മാറ്റം കാരണം ചില വിമാനങ്ങള്‍ എത്താന്‍ വൈകുമെന്ന് കുവൈറ്റ് എവിയേഷന്‍ സേഫ്റ്റി ആന്‍ഡ് എയര്‍ ട്രന്‍സ്പോര്‍ട്ട് അഫേഴ്സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു. രാജ്യത്തേക്ക് വരുകയും പോകുകയും ചെയ്യുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുവൈറ്റിലേക്ക് ഏത് വിമാനം വരുകയാണെങ്കിലും അതിന്റെ വരവും പോക്കും സുരക്ഷിതമായ രീതിയില്‍ ആയിരിക്കണം എന്നത് ഉറപ്പു വരുത്തുന്നതിനാണ് ഇത്തറത്തിലുള്ള റൂട്ട് മാറ്റ പരിഷ്‌കാരം സ്വീകരിച്ചിരിക്കുന്നതെന്നും എയര്‍ ട്രന്‍സ്പോര്‍ട്ട് അഫേഴ്സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി അറിയിച്ചു.

Other News in this category



4malayalees Recommends