കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ വന്‍ വര്‍ധനവ്

കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ വന്‍ വര്‍ധനവ്
കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ട്രാഫിക് അഫയേഴ്സ് വിഭാഗമാണ് പേടിപ്പെടുത്തുക ഒരു സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 2024ലെ ആദ്യ ആറ് മാസങ്ങളില്‍ കുവൈറ്റില്‍ ആകെ 182 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. രാജ്യത്തിലെ റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്ന കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് രാജ്യത്തെ റോഡ് സുരക്ഷയുടെ ഭീതി നിറഞ്ഞ അവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും ഇതെന്നാണ് ഈ മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാ വിധത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളും ഈ കാലയളവിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ സിഗ്‌നലുകളിലെ റെഡ് ലൈറ്റ് ലംഘനം തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങളും കുറവല്ല

Other News in this category



4malayalees Recommends