ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍
ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി

ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്നും ഗാസയെ മനുഷ്യ വാസയോഗ്യമല്ലാത്ത മണ്ണാക്കി മാറ്റുന്ന കശാപ്പാണ് നടക്കുന്നതെന്നും തുറന്നടിച്ചു. സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിതമാകാതെ മേഖലയില്‍ ശാശ്വത പരിഹാരമുണ്ടാകില്ലെന്നും അമീര്‍ പറഞ്ഞു.

ഗാസയ്ക്ക് പിന്നാലെ ലെബനനിലും നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും ദശലക്ഷങ്ങളെ അഭയാര്‍ത്ഥികളാക്കുകയാണെന്നും അമീര്‍ പറഞ്ഞു.

Other News in this category



4malayalees Recommends