ഹിസ്ബുള്ള നേതാവിനെ പുകഴ്ത്തി പോസ്റ്റിട്ട ഇറാനിയന്‍ അംബാസഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഹിസ്ബുള്ള നേതാവിനെ പുകഴ്ത്തി പോസ്റ്റിട്ട ഇറാനിയന്‍ അംബാസഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്
ഇറാനിയന്‍ അംബാസഡറെ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്രുള്ളയെ പുകഴ്ത്തി അംബാസഡര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.

അംബാസഡറെ പുറത്താക്കാന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ഇറാന്‍ അംബാസഡറുടെ പ്രസ്താവനയെ അപലപിച്ച ഫെഡറല്‍ സര്‍ക്കാര്‍ അംബാസഡറെ ഇതിന്റെ പേരില്‍ പുറത്താക്കില്ലെന്ന് വ്യക്തമാക്കി.

ഇറാനുമായി നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.

Other News in this category



4malayalees Recommends