ഓസ്‌ട്രേലിയയില്‍ വരും മാസങ്ങളില്‍ വാടക നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ വരും മാസങ്ങളില്‍ വാടക നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ വരുന്ന മാസങ്ങളില്‍ വാടക നിരക്കു കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ വരെയുള്ള മൂന്നുമാസങ്ങളില്‍ വാടക നിരക്കില്‍ മെല്ലെ പോക്കാണ് രേഖപ്പെടുത്തിയതെന്ന് ഡൊമെയ്ന്റ് റെന്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അഞ്ചുവര്‍ഷത്തിന്റെ തുടര്‍ച്ചയായുള്ള വാടക നിരക്ക് കൂടലിന് ശേഷമാണ് ഇപ്പോള്‍ കുറഞ്ഞു തുടങ്ങുന്നത്. കൂടിയ വാടക നിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് മാര്‍ക്കറ്റിന് തിരിച്ചടിയായത്.

ദേശീയ തലത്തില്‍ കഴിഞ്ഞ 12 മാസത്തിനിടയ്ക്ക് വാടക നിരക്കില്‍ ഏഴു ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു

Other News in this category



4malayalees Recommends