സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച നടപടി സര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും മികച്ച തീരുമാനത്തിലൊന്ന് ; എന്‍എസ്ഡബ്ല്യു പ്രീമിയര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച നടപടി സര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും മികച്ച തീരുമാനത്തിലൊന്ന് ; എന്‍എസ്ഡബ്ല്യു പ്രീമിയര്‍
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച നടപടി സര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ്.


സോഷ്യല്‍മീഡിയയുടെ സ്വാധീനത്തെ കുറിച്ചുള്ള സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനം ആളുകളും പ്രായ നിയന്ത്രണങ്ങളെ പിന്തുണച്ചു.


യുവാക്കളുടെ സമയം പാഴാക്കുന്നതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും പ്രീമിയര്‍ പറഞ്ഞു.

കുട്ടികളില്‍ സോഷ്യല്‍മീഡിയ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമയത്തെ മികച്ച രീതിയില്‍ വിനിയോഗിക്കേണ്ടതിന് പകരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സമയം കളയുകയാണ് യുവാക്കളെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.

Other News in this category



4malayalees Recommends