വെസ്റ്റേണ്‍ സിഡ്‌നിയില്‍ മോഷ്ടിച്ച കാറുമായി കടന്ന രണ്ടുപേര്‍ക്ക് പൊലീസിന്റെ വെടിയേറ്റു

വെസ്റ്റേണ്‍ സിഡ്‌നിയില്‍ മോഷ്ടിച്ച കാറുമായി കടന്ന രണ്ടുപേര്‍ക്ക് പൊലീസിന്റെ വെടിയേറ്റു
വെസ്റ്റേണ്‍ സിഡ്‌നിയില്‍ മോഷ്ടിച്ച കാറുമായി കടന്ന രണ്ടുപേര്‍ക്ക് പൊലീസിന്റെ വെടിയേറ്റു. കാര്‍ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷിച്ചെത്തിയ പൊലീസാണ് ജീവന്‍ രക്ഷാര്‍ത്ഥം വെടിയുതിര്‍ത്തത്.

കഴുത്തിലും തുടയിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ മോഷ്ടിച്ച കാര്‍ ട്രാക്കര്‍ ഉപയോഗിച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യൂണിറ്റ് ഗ്യാരേജിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കാര്‍ കണ്‌ടെത്തി. ഗ്യാരേജ് തുറന്നെങ്കിലും പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കാറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

വെടിവയ്പ്പുള്‍പ്പെടെ കാര്യങ്ങള്‍ വിശദമായി പരിശോധന നടത്തും.

Other News in this category



4malayalees Recommends