ഗാര്‍ഹിക തൊഴിലാളി മൂന്നാം നിലയില്‍ നിന്ന് തള്ളിയിട്ട മൂന്നു വയസുകാരിയുടെ നില ഗുരുതരം ; പ്രതിയ്ക്കായി തിരച്ചില്‍

ഗാര്‍ഹിക തൊഴിലാളി മൂന്നാം നിലയില്‍ നിന്ന് തള്ളിയിട്ട മൂന്നു വയസുകാരിയുടെ നില ഗുരുതരം ; പ്രതിയ്ക്കായി തിരച്ചില്‍
കുവൈത്ത് സിറ്റിയില്‍ മൂന്നാം നിലയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളി മൂന്നുവയസ്സുകാരിയെ തള്ളിയിട്ടതായി പരാതി. ഗാര്‍ഹിക തൊഴിലാളി കുട്ടിയെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടെന്ന് സുലൈബിഖാത്ത് പൊലീസില്‍ ദോഹ ഏരിയയിലെ പൗരനാണ് പരാതി നല്‍കിയത്.

കുട്ടിയുടെ നില ഗുരുതരമാണെന്ന് കാണിച്ച് അല്‍ സബാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും പൊലീസിന് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവ ശേഷം കടന്നുകളഞ്ഞ 35 വയസ്സുള്ള തൊഴിലാളിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends