ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായവുമായി ഖത്തര്‍
ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്.

മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച ബെയ്‌റൂട്ടിലെത്തി.

ദുരിത ഘട്ടത്തിലായ ലെബനന്‍ ജനതയ്ക്കും സര്‍ക്കാരിനും കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെയായി ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ രണ്ടായിരത്തോളം പേര്‍ ലെബനനില്‍ മരിച്ചു.

Other News in this category



4malayalees Recommends