കുവൈത്തില്‍ എട്ടുകിലോ മയക്കുമരുന്നും പണവുമായി മൂന്നു പേര്‍ പിടിയില്‍

കുവൈത്തില്‍ എട്ടുകിലോ മയക്കുമരുന്നും പണവുമായി മൂന്നു പേര്‍ പിടിയില്‍
രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട. കബ്ദില്‍ നിന്ന് എട്ടുകിലോഗ്രാം മയക്കുമരുന്നും പണവുമായി മൂന്നു പ്രതികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ കബ്ദിലെ ഫാമില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പരിശോധനയില്‍ മൂന്നു കിലോ ഹാഷിഷ്, മൂന്നു കിലോ സിന്തറ്റിക് പദാര്‍ത്ഥം, രണ്ടു രിലോ ഷാബു, ആയിരം ലിറിക്ക ഗുളികകള്‍, മയക്കുമരുന്നു വില്‍പ്പനയില്‍ നിന്ന് കിട്ടിയെന്ന് സംശയിക്കുന്ന പണം എന്നിവ പിടിച്ചെടുത്തു.

Other News in this category



4malayalees Recommends