കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി 60 കാരനായ ഡോക്ടര്‍ പിടിയില്‍

കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി 60 കാരനായ ഡോക്ടര്‍ പിടിയില്‍
കുവൈറ്റില്‍ രണ്ട് സംഭവങ്ങളിലായി വന്‍ മയക്കുമരുന്ന് വേട്ട. വലിയ തോതിലുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയില്‍ ഉള്‍പ്പെട്ട ഒരു ഡോക്ടറെയും മറ്റൊരു പ്രവാസിയെയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കുവൈറ്റിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ 60കാരനായ ഡോക്ടറാണ് പിടിയിലായവരില്‍ ഒരാള്‍. ആശുപത്രിയില്‍ റേഡിയോളജിസ്റ്റായി ജോലി ചെയ്തു വരുന്ന ഇയാളെ ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് അധികൃതര്‍ അറിസ്റ്റ് ചെയ്തത്. ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹമീദ് അല്‍ ദവാസ്, ആന്റി നാര്‍ക്കോട്ടിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കബസാര്‍ദ് എന്നിവരുടെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Other News in this category



4malayalees Recommends