കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാക്കും

കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലാക്കും
കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പകരം വിദേശികള്‍ക്ക് ഇനി ഡിജിറ്റല്‍ പതിപ്പ് മാത്രമേ ഉണ്ടാകൂവെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റിലെ പതിപ്പ് ലൈസന്‍സ് ഉടമകള്‍ക്ക് ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങള്‍, ടാക്‌സികള്‍, പൊതു ഗതാഗത വാഹനങ്ങള്‍, വാനുകള്‍, ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈന്‍സുകള്‍ക്ക് തീരുമാനം ബാധകമാകും.

എന്നാല്‍ വിദേശ രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ ഓടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് പഴയത് പോലെ കാര്‍ഡ് രൂപത്തില്‍ നല്‍കും.

Other News in this category



4malayalees Recommends