നിരന്തരം അപമാനിക്കുന്നു, ഇനിയും ഉപദ്രവിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു '; നടന്‍ ബാലക്കെതിരെ പരാതിക്കാരി

നിരന്തരം അപമാനിക്കുന്നു, ഇനിയും ഉപദ്രവിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു '; നടന്‍ ബാലക്കെതിരെ പരാതിക്കാരി
നടന്‍ ബാലയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി പരാതിക്കാരി. ബാല നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. 14 വര്‍ഷമായി സൈബര്‍ ആക്രമണം നടത്തുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഓണ്‍ലൈനിലും ഓഫ്ലൈനില്‍ ഭീഷണി ഉയര്‍ത്തി. ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് പരാതിക്കാരി പറഞ്ഞു. മകളെ ഇതിലേക്ക് വലിച്ചിഴക്കണ്ടെന്ന് കരുതിയാണ് ഇത്രയും നാളും ഒന്നും ചെയ്യാതിരുന്നതെന്ന് പരാതിക്കാരി പറഞ്ഞു.

കല്യാണത്തിന് ശേഷം സ്ത്രീ എന്ന നിലയില്‍ അനുഭവിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ അനുഭവിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത്. ഇത് മകളിലേക്കും കൂടെ വന്നതോടെയാണ് നടപടിയെന്നും പരാതിക്കാരി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണ ഉന്നയിക്കരുതെന്ന് വിവാഹമോചന രേഖയില്‍ പറഞ്ഞിരുന്നതെന്ന് പരാതിക്കാരി പറയുന്നു. ഇനിയും ഉപദ്രവിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പരാതിക്കാരി പറഞ്ഞു.

വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങള്‍ തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയത്. ബാല ഇതുവരെ മകളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. മകള്‍ക്കെതിരെയും പറഞ്ഞുതുടങ്ങിയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തയാറായത്. മകള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. തങ്ങള്‍ക്ക് ആരും ഇല്ലാത്തതുകൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുന്നില്‍ വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി.

Other News in this category



4malayalees Recommends