തിരിച്ചറിയാതെ പോകും, ഒടുവില്‍ ജീവനെടുക്കും. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വില്ലനാകുന്നത് ഇങ്ങനെയാണ്. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ഇപ്പോഴും പഴയ രീതികള്‍ പിന്തുടരുന്നതാണ് രോഗം കണ്ടെത്താന്‍ വൈകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ആയിരക്കണക്കിന് പേരുടെ ജീവനാണ് ഇതുമൂലം നഷ്ടമാകുന്നത്.
പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ ടെസ്റ്റാണ് രോഗം തിരിച്ചറിയാന്‍ ഗുണകരമായ മാര്‍ഗ്ഗമായി വൈദ്യശാസ്ത്ര ലോകം വിലയിരുത്തുന്നത്. പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ ടെസ്റ്റ് നടത്തണം എന്നാണ് ചാരിറ്റി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ യുകെ വ്യക്തമാക്കുന്നത്.
യുകെയില്‍ അമ്പതിനായിരത്തിലേറെ വരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് രോഗം തിരിച്ചറിയുന്നത് അവസാന ഘട്ടത്തിലാണ്. ഫലപ്രദ ചികിത്സ ആദ്യമേ കണ്ടെത്തി നല്‍കിയെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് വിദഗധര്‍ പറയുന്നത്.
അനാവശ്യ ബയോപ്്‌സികളില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും കുറക്കാം.
രോഗ ലക്ഷണമില്ലാത്തവര്‍ക്ക് പൊതുവേ പിസിഎ ടെസ്റ്റെഴുതാന്‍ ജിപിമാര്‍ മടിക്കാറുണ്ട്. പുതിയ സംവിധാനങ്ങള്‍ നടപ്പാക്കിയാല്‍ എന്‍എച്ച്എസിന് ആയിരക്കണക്കിന് രോഗികളെയാണ് സഹായിക്കാനാകുക.