ആദ്യ മരണം കാണാനായി കാത്തിരിക്കാന്‍ വയ്യ... പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തില്‍ ആജീവനാന്ത ജീവപരന്ത്യം നേരിടുന്ന നഴ്‌സ് ലൂസി ലെറ്റ്ബി സഹപ്രവര്‍ത്തകയോട് പറഞ്ഞ വാക്കുകള്‍ ഞെട്ടിക്കുന്നത്

ആദ്യ മരണം കാണാനായി കാത്തിരിക്കാന്‍ വയ്യ... പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തില്‍ ആജീവനാന്ത ജീവപരന്ത്യം നേരിടുന്ന നഴ്‌സ് ലൂസി ലെറ്റ്ബി സഹപ്രവര്‍ത്തകയോട് പറഞ്ഞ വാക്കുകള്‍ ഞെട്ടിക്കുന്നത്
നഴ്‌സെന്ന ജോലി അത്രമാത്രം അര്‍പ്പണ മനോഭാവം വേണ്ടതാണ്. ഒരാള്‍ ജീവനായി പോരാടുമ്പോള്‍ അവരെ പരിചരിച്ചും ആത്മവിശ്വാസം നല്‍കിയും കൂടെ നില്‍ക്കേണ്ടവര്‍. എന്നാല്‍ ലോകത്തെ തന്നെ ഞെട്ടിച്ച യുകെയിലെ നഴ്‌സ് ലൂസി ലെറ്റ്ബി തന്റെ പ്രൊഫഷന്‍ കൊണ്ടും ജീവിതം കൊണ്ടും വലിയ തെറ്റാണ് ചെയ്തത്. അതും പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്.

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നതിന് ആജീവനാന്ത ജീവപര്യന്തം തടവ് അനുഭവിക്കുന്ന നഴ്‌സിനെ കുറിച്ച് പബ്ലിക് ഹിയറിങ്ങില്‍ സഹ ജീവനക്കാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

നഴ്‌സായി ജോലി തുടങ്ങിയപ്പോള്‍ ആദ്യമരണം കാണാനായി കാത്തിരിക്കാന്‍ വയ്യെന്നാണ് ലെറ്റ്ബി സഹജീവനക്കാരിയായ നഴ്‌സിനോട് പറഞ്ഞത്.

ഈ വാക്കു കേട്ടതും നഴ്‌സ് അമ്പരന്നു.

എന്നാല്‍ പരിചയമില്ലാത്ത ആളുമായി സംഭാഷണം തുടങ്ങാന്‍ വേണ്ടി വെറുതെ പറഞ്ഞ വാക്കുകളാകാം ഇതെന്നാണ് സഹജീവനക്കാരി ധരിച്ചത്. ആദ്യ കുഞ്ഞിന്റെ മരണം കഴിഞ്ഞ് കുഞ്ഞിന്റെ അവസ്ഥയെ കുറിച്ച് യാതൊരു വിഷമവും ഇല്ലാതെയാണ് ലൂസി വിശദീകരിച്ചതെന്നും സഹജീവനക്കാരി പറഞ്ഞു.

പലപ്പോഴും കുഞ്ഞിന്റെ മരണത്തെ കുറിച്ച് പറയുമ്പോള്‍ ഇവര്‍ സന്തോഷിക്കുന്നതായി തോന്നിയെന്നും സഹജീവനക്കാരി മൊഴി നല്‍കി.

ഏഴു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും ആറുപേരെ കൊല്ലാന്‍ ശ്രമിച്ചതിനും കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ വിചാരണ ചെയ്തത്.

കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകുന്നതിനെ കുറിച്ച് സഹപ്രവര്‍ത്തകരെ ആദ്യം അറിയിച്ചിരുന്നതും ലെറ്റ്ബി ആയിരുന്നു. എല്ലാം സ്വയം നിയന്ത്രിക്കുന്നത് ലെറ്റ്ബി ആസ്വദിച്ചിരുന്നു. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ ആഗ്രഹിച്ചാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് ലെറ്റ്ബി പറയുന്നത്.

Other News in this category



4malayalees Recommends