കുവൈറ്റില്‍ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് അരലക്ഷത്തോളം ട്രാഫിക് നിയമ ലംഘനങ്ങള്‍

കുവൈറ്റില്‍ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് അരലക്ഷത്തോളം ട്രാഫിക് നിയമ ലംഘനങ്ങള്‍
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി നടത്തിയ ട്രാഫിക് പരിശോധനാ കാമ്പെയ്‌നുകളില്‍ അര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 നും 11 നും ഇടയില്‍ നടത്തിയ പരിശോധനകളിലാണ് 48,793 ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തെ റോഡ് സുരക്ഷയെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് പുതിയ കണ്ടെത്തല്‍. ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് പുതിയ കണക്കുകളെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അഭിപ്രായപ്പെട്ടു.

ഒരാഴ്ച നീണ്ട ക്യാമ്പയിന്‍ കാലയളവില്‍ 118 വാഹനങ്ങളും 97 മോട്ടോര്‍ സൈക്കിളുകളും അധികൃതര്‍ പിടിച്ചെടുത്തു. അവ നിലവില്‍ ഇംപൗണ്ട്‌മെന്റ് ഗാരേജില്‍ സൂക്ഷിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends