കോണ്‍ഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസം,തിരുത്താന്‍ ഇനിയും സമയമുണ്ട് ; പാലക്കാട് സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് ഡോ പി സരിന്‍

കോണ്‍ഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസം,തിരുത്താന്‍ ഇനിയും സമയമുണ്ട് ; പാലക്കാട് സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് ഡോ പി സരിന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതില്‍ പുനഃപരിശോധന വേണമെന്ന് ഡോ പി സരിന്‍. പാലക്കാട്ടെ യാഥാര്‍ഥ്യം നേതൃത്വം തിരിച്ചറിയണമെന്നും തിരുത്താന്‍ ഇനിയും സമയമുണ്ടെന്നും പി സരിന്‍ പറഞ്ഞു. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കിയിരുന്നതായും പി സരിന്‍ പറഞ്ഞു.

ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി സരിന്‍. കോണ്‍ഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിന്‍ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയമാവണമെന്നും ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍മാങ്കൂട്ടത്തിലല്ലെന്നും രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും പി സരിന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends