ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി; അന്‍വറിന്റെ സ്ഥാനാര്‍ഥി എഐസിസി അംഗം എന്‍കെ സുധീര്‍

ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി; അന്‍വറിന്റെ സ്ഥാനാര്‍ഥി എഐസിസി അംഗം എന്‍കെ സുധീര്‍
പാലക്കാടിന് പിന്നാലെ ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ പിവി അന്‍വര്‍ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാര്‍ഥിയാകും. ഇന്നലെ രാത്രി അന്‍വറുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ചേലക്കരയില്‍ എന്‍കെ സുധീര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവും കെപിസിസി സെക്രട്ടറി പദവും ഉള്‍പ്പെടെ വഹിച്ചിട്ടുള്ള എന്‍കെ സുധീര്‍, എഐസിസി അംഗവും ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്നു. സുധീര്‍ തന്നെയാണ് താന്‍ മത്സരിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്നാണ് എന്‍കെ സുധീര്‍ അറിയിച്ചത്.

ഇത്തവണ ചേലക്കരയില്‍ കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീര്‍ എന്നാണ് അറിയുന്നു. എന്നാല്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കമെന്ന് കരുതുന്നു.

Other News in this category



4malayalees Recommends