രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ... ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ... ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം വരേണ്ടുന്ന സംഭാഷങ്ങളിലൊന്ന് സാറിന്റേതാണെന്നും അതുണ്ടാകാതിരിക്കുമ്പോള്‍ ആദ്യം എത്താന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണെന്നും രാഹുല്‍ പറഞ്ഞു.

കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ സുഹൃത്താണെന്നും തന്നോട് പിന്തുണ അറിയിച്ചിരുന്നെന്നും രാഹുല്‍ പറയുന്നു. 'ഏറ്റവുമൊടുവില്‍ അദ്ദേഹം സംസാരിക്കുമ്പോഴും കോണ്‍ഗ്രസുകാരനാണ്. ഇപ്പോഴും അങ്ങനെയാണെന്ന് വിശ്വസിക്കാനാണിഷ്ടം. അദ്ദേഹത്തിന്റെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അങ്ങനെ ആശങ്ക പറയുന്ന കോണ്‍ഗ്രസുകാരനെ മറ്റേതെങ്കിലും പാളയത്തിലേക്കാക്കാന്‍ നോക്കുന്നതിനെ ഇന്നലെകളിലും ഞാന്‍ എതിര്‍ത്തിട്ടുണ്ട്, ഇന്നും എതിര്‍ക്കുന്നു. അദ്ദേഹം കോണ്‍ഗ്രസ് വക്താവായി ഉണ്ടാകും. ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ, പറയട്ടെ', രാഹുല്‍ പറഞ്ഞു.




Other News in this category



4malayalees Recommends