'നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല'; ചെങ്കൊടി പ്രസ്ഥാനം ഉറപ്പ് നല്‍കുന്നുവെന്ന് ജില്ലാ സെക്രട്ടറി

'നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല'; ചെങ്കൊടി പ്രസ്ഥാനം ഉറപ്പ് നല്‍കുന്നുവെന്ന് ജില്ലാ സെക്രട്ടറി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മക്കളുടെ കണ്ണീര്‍ വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ''പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം വയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ്, ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്'' - കെ പി ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്റെ സങ്കടമായി മാറിയ എഡിഎം നവീന്‍ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ് ആണ് നാട് നല്‍കിയത്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. ഭാര്യ മഞ്ചുഷക്കും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഒരു നാട് മുഴുവന്‍ വിങ്ങിപ്പൊട്ടിയാണ് നവീന്‍ ബാബുവിനെ യാത്രയാക്കിയത്. പത്തനംതിട്ട കളക്ടേറ്റില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോഴും കരളലിയിക്കുന്ന കണ്ണീര്‍ കാഴ്ചകളായിരുന്നു.

Other News in this category



4malayalees Recommends