ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവച്ചപ്പോള്‍ വീണ്ടുമൊരു മലയാളി സാന്നിധ്യം പ്രതീക്ഷിച്ചു, തിരിച്ചടി ; ആറു വോട്ടിന് കൗണ്‍സില്‍ സീറ്റില്‍ പരാജയപ്പെട്ട് എന്‍എച്ച്എസ് നഴ്‌സായ റീന മാത്യു

ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവച്ചപ്പോള്‍ വീണ്ടുമൊരു മലയാളി സാന്നിധ്യം പ്രതീക്ഷിച്ചു, തിരിച്ചടി ; ആറു വോട്ടിന് കൗണ്‍സില്‍ സീറ്റില്‍ പരാജയപ്പെട്ട് എന്‍എച്ച്എസ് നഴ്‌സായ റീന മാത്യു
വാശിയേറി പോരാട്ടം ഒടുവില്‍ കൗണ്‍സില്‍ സീറ്റില്‍ ലേബര്‍ പാര്‍ട്ടി തോറ്റു.ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവച്ചപ്പോള്‍ വീണ്ടുമൊരു മലയാളി അധികാരമേറുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വെറും ആറു വോട്ടിനാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ റീന മാത്യുതോറ്റത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി.

ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്‌ഫോര്‍ഡ് ബറോ കൗണ്‍സിലെ ആദ്യ മലയാളി കൗണ്‍സിലര്‍ ആയിരുന്നു സോജന്‍ ജോസഫ്.

സോജന്‍ജോസഫിന്റെ അഭിപ്രായം തേടിയ ശേഷമായിരുന്നു നഴ്‌സായ റീന മാത്യുവിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ റീനയ്ക്ക് വെല്ലുവിളിയായത് റീഫോം പാര്‍ട്ടികളാണ്. ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡില്‍ നിന്നായിരുന്നു സോജന്‍ ജോസഫ് വിജയിച്ചിരുന്നത്. റീന മാത്യു വിജയ പ്രതീക്ഷയിലായിരുന്നു. ഇതിനിടയില്‍ നേരിയ വോട്ടിങ് വ്യത്യാസത്തില്‍ പരാജയം ഏറ്റുവാങ്ങിയത്.

Other News in this category



4malayalees Recommends