ഇംഗ്ലീഷ് പോപ് ഗായകന്‍ ലിയം പെയിന്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവം ; ടിവിയും ഫര്‍ണീച്ചറും അടിച്ചു തകര്‍ത്ത നിലയില്‍ ; പൊലീസ് എത്തുമ്പോഴേക്കും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി

ഇംഗ്ലീഷ് പോപ് ഗായകന്‍ ലിയം പെയിന്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവം ; ടിവിയും ഫര്‍ണീച്ചറും അടിച്ചു തകര്‍ത്ത നിലയില്‍ ; പൊലീസ് എത്തുമ്പോഴേക്കും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി
ഇംഗ്ലീഷ് ഐറിഷ് പോപ് ബാന്‍ഡായ വണ്‍ ഡയറക്ഷന്റെ ഗായകന്‍ ലിയം പെയിന്‍ (31) അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു. കാസ സര്‍ ഹോട്ടലില്‍ അദ്ദേഹം താമസിച്ച മുറിയില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തി. ടിവിയും ഫര്‍ണീച്ചറും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.

മുറിക്കുള്ളിലും അക്രമം നടത്തി, ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

പെയിന്‍ 2023 ജൂലൈയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ ആറു മാസത്തെ ചികിത്സയിലൂടെ ശാന്തനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ലോകത്താകെ ആരാധകരുള്ള താരമാണ് മരണമടഞ്ഞത്.

വണ്‍ ഡയറക്ഷനൊപ്പം ലിയാം പെയിന്‍ ഹാരി സ്റ്റൈല്‍സ്, നിയല്‍ ഹോറന്‍, ലൂയിസ് ടോമില്‍സണ്‍, സെയിന്‍ മാലിക് എന്നിവരോടൊപ്പം രൂപീകൃതമായ വണ്‍ ഡയറക്ഷന്‍ ബാന്‍ഡിന്റെ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ കൂടിയായിരുന്നു ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ സോളോ ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു.

വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിന്‍ ചെയ്ത ഗാനങ്ങളായ സ്ട്രിപ് ദാറ്റ് ഡൗണ്‍ ബില്‍ബോര്‍ഡ്‌സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2019ല്‍ എല്‍പി1 എന്ന ആല്‍ബം പുറത്തിറക്കിയ ലിയാമിന്റെ അവസാനത്തെ ഗാനം ടിയര്‍ ഡ്രോപ്‌സ് ആണ്.


Other News in this category



4malayalees Recommends