ഇനി റേച്ചല്‍ റീവ്‌സിന്റെ നികുതിവേട്ട! ഇന്ധന ഡ്യൂട്ടി, നാഷണല്‍ ഇന്‍ഷുറന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്, ക്യാപ്പിറ്റല്‍ ഗെയിന്‍സ് നികുതികള്‍ ഉയര്‍ത്തും; 22 ബില്ല്യണ്‍ കമ്മിയുടെ പേരില്‍ വാരുന്നത് 40 ബില്ല്യണ്‍ പൗണ്ട്

ഇനി റേച്ചല്‍ റീവ്‌സിന്റെ നികുതിവേട്ട! ഇന്ധന ഡ്യൂട്ടി, നാഷണല്‍ ഇന്‍ഷുറന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്, ക്യാപ്പിറ്റല്‍ ഗെയിന്‍സ് നികുതികള്‍ ഉയര്‍ത്തും; 22 ബില്ല്യണ്‍ കമ്മിയുടെ പേരില്‍ വാരുന്നത് 40 ബില്ല്യണ്‍ പൗണ്ട്
ബജറ്റില്‍ പറ്റാവുന്ന എല്ലാ വഴികളും പ്രയോഗിച്ച് നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള വഴികളാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തേടുന്നത്. പ്രകടനപത്രികയില്‍ കേവലം 9 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവുകളെ കുറിച്ച് മാത്രം പ്രതിപാദിക്കുകയും, ഫണ്ട് കണ്ടെത്താത്ത നിരവധി പദ്ധതികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലെത്തിയതോടെ കൂടുതല്‍ നികുതിവേട്ട നടത്തി ഇതിനുള്ള പണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് റീവ്‌സ്.

അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മേലുള്ള നികുതി വര്‍ദ്ധിപ്പിക്കില്ലെന്നാണ് ലേബര്‍ തെരഞ്ഞെടുപ്പ് പ്രരണത്തില്‍ അടിവരയിട്ട് പറഞ്ഞത്. എന്നാല്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ഒഴിവാക്കാനായി സാധിക്കുന്ന എല്ലാ നികുതികളും ഉയര്‍ത്താനാണ് റീവ്‌സിന്റെ ഉദ്ദേശം.

കണ്‍സര്‍വേറ്റീവുകള്‍ 22 ബില്ല്യണ്‍ പൗണ്ട് ധനക്കമ്മി വരുത്തിവെച്ചെന്നാണ് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ പകുതിയും ലേബര്‍ ഗവണ്‍മെന്റ് അംഗീകരിച്ച പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവിന് വേണ്ടിയുള്ളതാണെന്ന് വ്യക്തമായിരുന്നു. എന്നിരുന്നാലും നികുതികള്‍ വഴി 40 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് റീവ്‌സിന്റെ ലക്ഷ്യം.

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സാണ് റീവ്‌സിന്റെ പ്രധാന ശ്രദ്ധ. ഇതില്‍ നിന്നും 8 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ശ്രമം. ഇന്‍ഹെറിറ്റന്‍സ് ടാക്‌സിലൂടെ 2 ബില്ല്യണ്‍ പൗണ്ടും, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എംപ്ലോയര്‍ക്ക് മാത്രം വര്‍ദ്ധിപ്പിച്ച് 18 ബില്ല്യണും കണ്ടെത്താന്‍ റീവ്‌സ് തയ്യാറാകും, ഇതിന് പുറമെയാണ് കണ്‍സര്‍വേറ്റീവുകള്‍ മരവിപ്പിച്ച് നിര്‍ത്തിയ ഫ്യൂവല്‍ ഡ്യൂട്ടിയും ഉയര്‍ത്തി തിരിച്ചടി സമ്മാനിക്കുന്നത്.

Other News in this category



4malayalees Recommends