'ഓള്‍ ഔട്ട് 46' ആണോ പുതിയ 'ഓള്‍ ഔട്ട് 36'? പഴയ വീഡിയോ പങ്ക് വെച്ച് ഇന്ത്യന്‍ ടീമിനെ ട്രോളി ഓസ്‌ട്രേലിയ

'ഓള്‍ ഔട്ട് 46' ആണോ പുതിയ 'ഓള്‍ ഔട്ട് 36'? പഴയ വീഡിയോ പങ്ക് വെച്ച് ഇന്ത്യന്‍ ടീമിനെ ട്രോളി ഓസ്‌ട്രേലിയ
ന്യൂസിലാാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ടീമിനെ ട്രോളി ക്രിക്കറ്റ് ഓസ്‌ട്രേലിയയും. 2020ല്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസീസിന് മുന്നില്‍ 36 റണ്‍സിന് ഇന്ത്യ കൂടാരം കയറിയിരുന്നു. ഇതിന്റെ വിഡിയോ ഹൈലൈറ്റടക്കം ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്രോള്‍. ഇന്നത്തെ 'ഓള്‍ ഔട്ട് 46' ആണോ 'പുതിയ ഓള്‍ ഔട്ട് 36' എന്നായിരുന്നു പരാമര്‍ശം. അന്ന് നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഒന്നാമത്തെ മത്സരത്തില്‍ രണ്ടാമത്തെ ഇന്നിങ്‌സിലാണ് ഇന്ത്യ 36 റണ്‍സിന് പുറത്തായത്. എന്നാല്‍, പരമ്പര 2-1ന് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കി.

അതേ സമയം ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് 134 റണ്‍സിന്റെ ലീഡെടുത്തു. ഒന്നാമിന്നിങ്‌സില്‍ വെറും 46 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഇന്ത്യയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ ശ്രദ്ധയോടെയായിരുന്നു കിവീസ് താരങ്ങള്‍ ബാറ്റ് വീശിയത്. സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറെന്ന മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കേണ്ടിവന്നത്. മാത്രമല്ല ഇന്ത്യന്‍ പിച്ചില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറും ഇന്ത്യയുടെ 46 റണ്‍സാണ്. 2021ല്‍ ന്യൂസിലാന്‍ഡ് മുംബൈയില്‍ നേടിയ 62 റണ്‍സ് ഇതോടെ രണ്ടാം സ്ഥാനത്തായി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറുമാണിത്.

Other News in this category



4malayalees Recommends