നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു

നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു
ബാല വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു.

പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറയുന്നു നടന്‍. ഭീഷണി കോള്‍ വന്ന് എന്നും താന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു നടന്‍. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടന്‍. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടന്‍. കയറാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുകയാണ് എന്നും നടന്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends