പോപ്പ് താരം ലിയാം പെയ്ന്‍ ആത്മഹത്യ ചെയ്യില്ല, രക്ഷിക്കാമായിരുന്നു, മൂന്നാം നിലയില്‍ നിന്ന് തലകറങ്ങി വീണതാണ് മരണത്തിലേക്കെത്തിയത് ; ആരോപണവുമായി കുടുംബം

പോപ്പ് താരം ലിയാം പെയ്ന്‍ ആത്മഹത്യ ചെയ്യില്ല, രക്ഷിക്കാമായിരുന്നു, മൂന്നാം നിലയില്‍ നിന്ന് തലകറങ്ങി വീണതാണ് മരണത്തിലേക്കെത്തിയത് ; ആരോപണവുമായി കുടുംബം
ബ്യൂണസ് അയേഴ്‌സിലെ ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച പോപ്പ് താരം ആത്മഹത്യ ചെയ്യില്ലെന്ന് പ്രിയപ്പെട്ടവര്‍. ലിയാം പെയ്‌നിനെ മരണത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും അവര്‍ പറയുന്നു. ഹോട്ടലിന്റെ ലോബിയില്‍ തലകറങ്ങി വീണപ്പോള്‍ ആംബുലന്‍സ് വിളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

ഭാവി സ്വപ്‌നങ്ങളുമായി ജീവിക്കുന്ന ലിയാം ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ല. മാനസിക നിലയില്‍ തെറ്റിയ അവസ്ഥയില്‍ അദ്ദേഹത്തെ റൂമില്‍ തനിച്ചാക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പ്രിയപ്പെട്ടവര്‍ പറയുന്നത്.

കാസ സര്‍ ഹോട്ടലില്‍ അദ്ദേഹം താമസിച്ച മുറിയില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തി. ടിവിയും ഫര്‍ണീച്ചറും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.

മുറിക്കുള്ളിലും അക്രമം നടത്തി, ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

പെയിന്‍ 2023 ജൂലൈയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ ആറു മാസത്തെ ചികിത്സയിലൂടെ ശാന്തനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ലോകത്താകെ ആരാധകരുള്ള താരമാണ് മരണമടഞ്ഞത്.

വണ്‍ ഡയറക്ഷനൊപ്പം ലിയാം പെയിന്‍ ഹാരി സ്‌റ്റൈല്‍സ്, നിയല്‍ ഹോറന്‍, ലൂയിസ് ടോമില്‍സണ്‍, സെയിന്‍ മാലിക് എന്നിവരോടൊപ്പം രൂപീകൃതമായ വണ്‍ ഡയറക്ഷന്‍ ബാന്‍ഡിന്റെ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ കൂടിയായിരുന്നു ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ സോളോ ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു.

വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിന്‍ ചെയ്ത ഗാനങ്ങളായ സ്ട്രിപ് ദാറ്റ് ഡൗണ്‍ ബില്‍ബോര്‍ഡ്സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2019ല്‍ എല്‍പി1 എന്ന ആല്‍ബം പുറത്തിറക്കിയ ലിയാമിന്റെ അവസാനത്തെ ഗാനം ടിയര്‍ ഡ്രോപ്സ് ആണ്.


Other News in this category



4malayalees Recommends