ആശങ്കയായി ആഷ്‌ലി കൊടുങ്കാറ്റ്; രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് 80 എംപിഎച്ച് വേഗത കൈവരിക്കുന്നു; ശക്തമായ കാറ്റിനും, മഴയ്ക്കുമുള്ള മുന്നറിയിപ്പ് പ്രാബല്യത്തില്‍; സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മഞ്ഞ ജാഗ്രത

ആശങ്കയായി ആഷ്‌ലി കൊടുങ്കാറ്റ്; രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് 80 എംപിഎച്ച് വേഗത കൈവരിക്കുന്നു; ശക്തമായ കാറ്റിനും, മഴയ്ക്കുമുള്ള മുന്നറിയിപ്പ് പ്രാബല്യത്തില്‍; സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മഞ്ഞ ജാഗ്രത
സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് യുകെയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും ഇടയാക്കുമെന്ന് മുന്നറിയിപ്പ്. ആഷ്‌ലി കൊടുങ്കാറ്റ് പരുക്കുകള്‍ക്കും, ജീവഹാനിക്കും ഇടയാക്കുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിനുള്ള ആംബര്‍ മുന്നറിയിപ്പ് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് നിലവിലുള്ളത്. വലിയ തിരമാലകള്‍ മൂലം പരുക്കിനും, ജീവനഹാനിക്കും സാധ്യതയുള്ളതായി കാലാവസ്ഥാ സര്‍വ്വീസ് മുന്നറിയിപ്പില്‍ പറയുന്നു. ബീച്ച് അവശിഷ്ടങ്ങള്‍ തീരദേശ റോഡുകളിലും, കടല്‍തീരത്തുള്ള പ്രോപ്പര്‍ട്ടികളിലും എറിയപ്പെടാന്‍ സാധ്യതയുണ്ട്.

ഞായറാഴ്ച കനത്ത കാറ്റിനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതിന്റെ ഫലമായി തിരമാലകള്‍ക്ക് ഉയരമേറും. നോര്‍്ത്ത് സ്‌കോട്ട്‌ലണ്ടില്‍ കാറ്റിനുള്ള മഞ്ഞ ജാഗ്രത തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലും ഞായറാഴ്ച ഉച്ചവരെയാണ് മഞ്ഞ ജാഗ്രത.

ഇവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും, പവര്‍ വിതരണത്തിലെ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാണ് സ്‌കോട്ട്‌ലണ്ടില്‍ റോഡ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.


Other News in this category



4malayalees Recommends