എന്‍എച്ച്എസ് അപ്പോയ്ന്റ്‌മെന്റുകള്‍ എടുത്ത് മുങ്ങിയാല്‍ ഇനി പണികിട്ടും ; രോഗികളില്‍ നിന്ന് പിഴ അടപ്പിക്കാനുള്ള പദ്ധതി പൊടിതട്ടിയെടുത്ത് ഹെല്‍ത്ത് സെക്രട്ടറി ; വെറുതെ പാഴാക്കാന്‍ ഒരു ബില്യണില്ലെന്ന് വിശദീകരണം

എന്‍എച്ച്എസ് അപ്പോയ്ന്റ്‌മെന്റുകള്‍ എടുത്ത് മുങ്ങിയാല്‍ ഇനി പണികിട്ടും ; രോഗികളില്‍ നിന്ന് പിഴ അടപ്പിക്കാനുള്ള പദ്ധതി പൊടിതട്ടിയെടുത്ത് ഹെല്‍ത്ത് സെക്രട്ടറി ; വെറുതെ പാഴാക്കാന്‍ ഒരു ബില്യണില്ലെന്ന് വിശദീകരണം
എന്‍എച്ച്എസിനെ രക്ഷിക്കാന്‍ അറ്റകൈ പ്രയോഗം തന്നെ വേണ്ടിവരുമെന്നുറപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനായി പല നടപടികളും പുനപരിശോധിക്കുകയാണ്. ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റ് എടുത്ത ശേഷം മുങ്ങിയാല്‍ ഇനി പണി കിട്ടും. ഈ രീതിയ്‌ക്കെതിരെ ഹെല്‍ത്ത് സെക്രട്ടറി തന്നെ രംഗത്തുവന്നിരിക്കുകയാണ്.

എന്‍എച്ച്എസില്‍ അപ്പോയ്ന്റ്‌മെന്റ് എടുത്തു മുങ്ങുന്നവരെ തടയാന്‍ ഫൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഹെല്‍ത്ത് സെക്രട്ടറി. ഓരോ വര്‍ഷവും ഇത്തരത്തില്‍ മുങ്ങുന്നത് എട്ടു മില്യണ്‍ രോഗികളാണ്. ഇത് എന്‍എച്ച്എസിനുണ്ടാക്കുന്നത് ഒരു ബില്യണ്‍ പൗണ്ടിന്റെ നഷ്ടവുമാണ്.

പദ്ധതി നടപ്പാക്കാന്‍ ആലോചനകള്‍ നടക്കുകയാണ്. കാര്യങ്ങള്‍ ഓര്‍ഡറിലായ ശേഷം അപ്പോയ്ന്റ്‌മെന്റ് എടുത്തുമുങ്ങുന്നവരെ പിഴ ചുമത്താനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

Missed Essex GP appointments cost NHS £5.9m in 12 months - BBC News

ജിപി സര്‍ജറികളിലും ഹോസ്പിറ്റല്‍ അപ്പോയ്ന്റ്‌മെന്റ് എടുത്തിട്ടും മുങ്ങുന്നവര്‍ മറ്റു രോഗികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കൃത്യമായി സേവനം ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ എന്‍എച്ച്എസിനോടും സഹകരിക്കേണ്ടതുണ്ട്. ഋഷി സുനക് സര്‍ക്കാര്‍ ഫൈന്‍ ഈടാക്കാന്‍ ആലോചിച്ചെങ്കിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. അപ്പോയ്ന്റ്‌മെന്റ് വേണ്ടെന്ന് വയ്ക്കാന്‍ പല കാരണങ്ങളും രോഗികള്‍ക്കുണ്ടാകുമെന്നും അതിന് ഫൈന്‍ ഈടാക്കുന്നത് മനുഷ്യത്വപരമല്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. ഏതായാലും ഈ നടപടികളില്‍ നിന്ന് ലേബര്‍ സര്‍ക്കാരും പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.

Other News in this category



4malayalees Recommends