ആഷ്‌ലി കൊടുങ്കാറ്റില്‍ ഉലഞ്ഞ് ബ്രിട്ടന്‍ ; പല ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമായി, ഗതാഗതം താറുമാറായി ; വിമാനങ്ങള്‍ പലതും റദ്ദാക്കി

ആഷ്‌ലി കൊടുങ്കാറ്റില്‍ ഉലഞ്ഞ് ബ്രിട്ടന്‍ ; പല ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമായി, ഗതാഗതം താറുമാറായി ; വിമാനങ്ങള്‍ പലതും റദ്ദാക്കി
ഉയര്‍ന്ന തിരമാലയും ശക്തിയേറിയ കാറ്റും മഴയുമായി ആഷ്‌ലി കൊടുങ്കാറ്റ് രാജ്യമാകെ നാശം വിതച്ചു. വെതര്‍ ബോംബ് എന്നാണ് അധികൃതര്‍ ആഷ്‌ലി കൊടുങ്കാറ്റിനെ വിളിച്ചത്. യുകെയിലും അയര്‍ലന്‍ഡിലും പല ഭാഗങ്ങളിലായി കാറ്റ് ആഞ്ഞുവീശി. 80 എംപിഎച്ച് വേഗത്തില്‍ ആഞ്ഞടിച്ച കാറ്റ് മൂലം പല വിമാനങ്ങളും റദ്ദാക്കി. പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

Storm Ashley ‘intensifying rapidly’ as it barrels towards UK bringing 80mph  winds, huge waves & floods, warns

നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പല റോഡുകളും വെള്ളപ്പൊക്കം മൂലം യാത്രാ യോഗ്യമല്ലാതായി. സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളെ മോശം കാലാവസ്ഥ ബാധിച്ചു.

പല ഭാഗത്തും വൈദ്യുതി തടസ്സം നേരിട്ടു. വിവിധ പ്രദേശങ്ങളില്‍ ഇനിയും വൈദ്യുതി പുനസ്ഥാപിക്കാനുണ്ട്.

ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ട്, ഡബ്ലിന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. സ്‌കോട്‌ലന്‍ഡിലെ പ്രധാന ട്രെയ്ന്‍ സര്‍വീസായ സ്‌കോട് റെയില്‍ അബര്‍ഡീന്‍ ഡണ്ടി വെസ്റ്റ് ഹൈലാന്‍ഡ് ലൈന്‍ എന്നിവിടങ്ങളെ സാരമായി ബാധിച്ചു. പല ഫെറി സര്‍വീസുകളും റദ്ദാക്കി. ജാഗ്രത തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു

Other News in this category



4malayalees Recommends