വിക്ടോറിയയില്‍ പുതിയ യൂണിറ്റോ ടൗണ്‍ ഹൗസോ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ്

വിക്ടോറിയയില്‍ പുതിയ യൂണിറ്റോ ടൗണ്‍ ഹൗസോ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ്
വിക്ടോറിയയില്‍ പുതിയ യൂണിറ്റോ ടൗണ്‍ ഹൗസോ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് പ്രഖ്യാപിച്ചു.ഓഫ് ദി പ്ലാനായി ഇവ വാങ്ങുന്നവര്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പതിനായിരക്കണക്കിന് ഡോളര്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്കും സ്വയം താമസിക്കാന്‍ വീടു വാങ്ങുന്നവര്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുണ്ടെങ്കിലും അത് നിശ്ചിത വിലയില്‍ താഴെയുള്ള വീടുകള്‍ക്ക് മാത്രമാണ് ബാധകമാകുക. എന്നാല്‍ പുതിയ പദ്ധതി പ്രകാരം ഇളവ് ലഭിക്കുന്നതിന് വീടുവിലയ്ക്ക് പരിധി ഉണ്ടാകില്ല. മാത്രമല്ല ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടികള്‍ക്കും ഇളവ് ലഭിക്കും. മാത്രമല്ല നിര്‍മ്മാണങ്ങള്‍ക്കുള്ള നികുതി ഒഴിവാക്കി ഭൂമിവിലയ്ക്ക് മാത്രം നികുതി നല്‍കുന്ന രീതിയാണ് കൊണ്ടുവരുന്നത്. ഒരു വര്‍ഷത്തേക്കാണ് ഇളവ് നല്‍കുക. ഓഫ് ദി പ്ലാന്‍ യൂണിറ്റുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി കൊണ്ടുവന്നതെന്ന് പ്രീമിയര്‍ പറഞ്ഞു.

Other News in this category



4malayalees Recommends