യുകെയില്‍ പൊടിപൊടിച്ച് വീടുവില്‍പ്പന; വില്‍ക്കുന്ന വീടുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം വര്‍ദ്ധനവ്; വിപണിയിലെത്തിയ പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍

യുകെയില്‍ പൊടിപൊടിച്ച് വീടുവില്‍പ്പന; വില്‍ക്കുന്ന വീടുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം വര്‍ദ്ധനവ്; വിപണിയിലെത്തിയ പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍
യുകെയില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം വര്‍ദ്ധന. വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം 10 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലാണെന്നും റൈറ്റ്മൂവ് പറഞ്ഞു.

ഈ മാസം വരെയുള്ള വര്‍ഷാവര്‍ഷ വില്‍പ്പന അംഗീകരിച്ചതില്‍ 29% വര്‍ദ്ധനവാണ്. വീട് വാങ്ങാന്‍ ഇറങ്ങുന്നതിനാല്‍ എസ്റ്റേറ്റ് ഏജന്റുമാരെ വിളിക്കുന്ന എണ്ണത്തില്‍ 17% വര്‍ദ്ധനവാണ് നേരിട്ടത്. ഒക്ടോബര്‍ അവസാനം നടത്തുന്ന ബജറ്റിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ വില്‍പ്പനയില്‍ നിന്നുമാണ് വില്‍പ്പന തിരിച്ചെത്തിയത്, റൈറ്റ്മൂവ് പ്രോപ്പര്‍ട്ടി സയന്‍സ് ഡയറക്ടര്‍ ടിം ബാരിസ്റ്റര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ട്.

ഇതോടെ വിപണിയില്‍ കൂടുതല്‍ സാധ്യതയാണ് വീട് വാങ്ങുന്നവര്‍ക്ക് മുന്നിലെത്തിയത്.കൂടാതെ ചോദിക്കുന്ന വിലയില്‍ നിന്നും വിലപേശാനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. അതിനാല്‍ പ്രതിമാസ വില വര്‍ദ്ധനവ് കേവലം 0.3 ശതമാനത്തിലാണ്.

Other News in this category



4malayalees Recommends